എന്റെ ആഗ്രഹം മോഹൻലാലിനെ കാണണം
തീവ്രമായ വൃക്ക രോഗത്താൽ ജീവിതത്തോട് മല്ലടിക്കുന്ന ആദർശ് എന്ന 14 വയസുകാരന്റെ മോഹൻലാലിനെ കാണണം എന്നുള്ള തന്റെ ജീവിതാഭിലാഷം പൂർത്തിയാക്കിയിരിക്കുന്നു. ചെറുപ്പം മുതലുള്ള ഏറ്റവും വലിയ ആഗ്രഹം “എന്റെ ആഗ്രഹം ഫൌണ്ടേഷൻ” ൽ രജിസ്റ്റർ ചെയ്തതാണ് വഴിത്തിരിവായത്. മാരകമായ രോഗങ്ങൾ മൂലം വലയുന്ന കുട്ടികളുടെ ആഗ്രഹങ്ങൾ സൗജന്യമായി പൂർത്തീകരിക്കുന്ന കിട്ടികൾക്ക് വേണ്ടിയുള്ള കേരളത്തിലെ ആദ്യത്തെ NGO ആണ് “എന്റെ ആഗ്രഹം ഫൗണ്ടേഷൻ.” ഇടുക്കി കട്ടപ്പന സ്വദേശിയായ ആദർശ് കൊച്ചിയിലെ മോഹൻലാലിന്റെ ഫ്ലാറ്റിൽ എത്തിയാണ് ആഗ്രഹം പൂർത്തീകരിച്ചത്. എമ്പുരന്റെ റിലീസിനോട് അനുബന്ധിച്ചുള്ള തിരക്കുകൾക്കിടയിലും കംപ്ലീറ്റ് ആക്ടർ സമയം മാറ്റിവെക്കുക ആയിരുന്നു. വേദന നിറഞ്ഞ ആശുപത്രി ജീവിതത്തിനിടയിലും മനസ്സ് നിറഞ്ഞു ചിരിക്കാനും എന്നും മനസ്സിൽ സൂക്ഷിക്കാനും കുറെ നല്ല നിമിഷങ്ങൾ ലഭിച്ച സന്തോഷത്തിലാണ് കുടുംബം.
We are proud to inform that the wish was granted on MARCH 28 2025 i.e, with a week of its registration. Register your child’s wish using “Ente Agraham Foundation ” website and get it granted absolutely free of cost.

